ഹൈദരാബാദ്: ഹൈദരാബാദിലെ അമീർപേട്ടിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ റോഡപകടത്തിൽ യുവാവ് മരിച്ചു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ജഗുട്ട പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. കുകട്ട്പള്ളി നിവാസികളായ ഗിരീഷ് ഗുപ്തയും സുഹൃത്ത് രവി തേജയും അമിത വേഗത്തിലാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
അമീർപേട്ടില്‍ റോഡപകടം; യുവാവ് മരിച്ചു - അമീർപ്പേട്ടിൽ റോഡപകടം; യുവാവ് മരിച്ചു
പഞ്ജഗുട്ട പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. കുകട്ട്പള്ളി നിവാസികളായ ഗിരീഷ് ഗുപ്തയും സുഹൃത്ത് രവി തേജയും അമിത വേഗത്തിലാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
അമീർപ്പേട്ടിൽ റോഡപകടം
ബൈക്ക് നിയന്ത്രണം വിട്ട് അമീർപേട്ട് മെട്രോയുടെ തൂണിലിടിച്ചു. തെറിച്ചു വീണ ഗിരീഷ് ഗുപ്തയുടെ തല മെട്രോ സ്റ്റേഷന് പുറത്തുള്ള ഗ്രില്ലിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ രവി തേജ ഉസ്മാനിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു.