ഉത്തർപ്രദേശിൽ യുവദമ്പതികൾ തൂങ്ങിമരിച്ചു - ആഗ്ര
ഗോപാൽ സൈനി, പ്രിയ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ചയാണ് മൃതദേഹം കണ്ടെത്തിയത്.
![ഉത്തർപ്രദേശിൽ യുവദമ്പതികൾ തൂങ്ങിമരിച്ചു couple commits suicide Agra police യുവദമ്പതികൾ തൂങ്ങിമരിച്ചു ഉത്തർപ്രദേശിൽ യുവദമ്പതികൾ തൂങ്ങിമരിച്ചു ആഗ്ര suicide in UP](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6609147-669-6609147-1585663773573.jpg)
ഉത്തർപ്രദേശിൽ യുവദമ്പതികൾ തൂങ്ങിമരിച്ചു
ലക്‌നൗ: യുവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗോപാൽ സൈനി(21), പ്രിയ(20) എന്നവരെയാണ് രാംസ്വരൂപ് കോളനിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ചൊവ്വാഴ്‌ച രാവിലെയാണ് ഇവരുടെ വീട്ടിലെ മുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്രിയ ഷിക്കോഹാബാദ് സ്വദേശിനിയാണ്. ഗോപാൽ പിതാവിനോടൊപ്പം സ്വർണക്കടയിലാണ് ജോലി ചെയ്‌തിരുന്നത്.