കേരളം

kerala

By

Published : Feb 5, 2020, 5:42 PM IST

ETV Bharat / bharat

അമിത് ഷായുടെ വാക്കുകളെ വിശ്വസിക്കാനാകില്ലെന്ന് മൗലാന ബദറുദ്ദീൻ അജ്‌മൽ

നരേന്ദ്ര മോദി മോശക്കാരനല്ലെന്നും മോദിയുടെ ചിന്തകള്‍ മോശമല്ലെന്നും അറിയാമെന്നും നിങ്ങൾക്ക് താഴെയുള്ള ആളുകളെ നിങ്ങൾ നിയന്ത്രിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ മൗലാന ബദറുദ്ദീൻ അജ്‌മൽ

Maulana Badruddin Ajmal  AIUDF  Assam  CAA  Narendra Modi  Shaheen Bagh  Muslims  RSS  NRC  anti-caa demonstrations  അസം  മൗലാന ബദറുദ്ദീൻ അജ്‌മൽ  നരേന്ദ്ര മോദി  അഭ്യർത്ഥന
അസമിലെ മുതിർന്ന നേതാവ് മൗലാന ബദറുദ്ദീൻ അജ്‌മൽ;നരേന്ദ്ര മോദിയോട് വൈകാരിക അഭ്യർത്ഥന നടത്തി

ന്യൂഡൽഹി:അസമില്‍ സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ നടക്കുന്ന പ്രതിഷേധം വികാരങ്ങള്‍ കൊണ്ടല്ല ഭയം കൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ മൗലാന ബദറുദ്ദീൻ അജ്‌മൽ. ജനങ്ങളില്‍ ഈ ഭയം വളര്‍ത്തിയത് ബിജെപിയാണെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എൻ‌ആർ‌സി കൊണ്ടുവരുന്നതിനെക്കുറിച്ചും മുസ്ലീങ്ങളെ പുറത്താക്കുന്നതിനെക്കുറിച്ചും ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ പലതവണ സംസാരിച്ചു, ഇപ്പോൾ അദ്ദേഹം പറയുന്നത് എൻ‌ആർ‌സി നടപ്പിലാക്കുന്ന പദ്ധതികളൊന്നുമില്ലെന്നാണ്. അത് വിശ്വസിക്കാൻ കഴിയില്ലെന്നും മൗലാന ബദറുദ്ദീൻ അജ്‌മൽ പറഞ്ഞു.

അസം ഉൾപ്പെടെ രാജ്യത്തുടനീളം സി‌എ‌എയ്ക്കും എൻ‌ആർ‌സിക്കുമെതിരെ പ്രതിഷേധം നടക്കുന്നു. കഠിനമായ തണുത്ത കാലാവസ്ഥയിൽ സ്ത്രീകൾ അവരുടെ നവജാതശിശുക്കളോടൊപ്പം പ്രതിഷേധിക്കുകയാണ്. ഹിന്ദു സഹോദരങ്ങളും ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു. നിങ്ങൾ ഒരു മുസ്ലീമാണെങ്കിൽ എൻ‌ആർ‌സിയെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയാണ് ഇന്ന്. ആയിരക്കണക്കിന് ഉദ്യോഗസ്ഥർ, അവരുടെ ജോലി,പണം,അവർ ഇന്ന് കഷ്‌ടപ്പെടേണ്ടി വരുന്നു. എന്നിട്ടും സർക്കാരിനു ഒരു ഭയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം പ്രക്ഷോഭകരും ഹിന്ദുക്കളായ അസമിൽ എന്തിനാണ് മുസ്ലീമിന്‍റെ പേര് മാത്രം വരുന്നത്. ആർ‌എസ്‌എസിന്‍റെ പ്രത്യേക മാനസികാവസ്ഥ ഷഹീൻ ബാഗിന്‍റെ പ്രകടനത്തെ അപകീർത്തിപ്പെടുത്തി. ഇതേ മാനസികാവസ്ഥയിലുള്ള ആളുകൾ എല്ലായിടത്തുമുണ്ട്. ഇതെല്ലാം മുസ്ലീങ്ങളെ ഉപദ്രവിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് എംപി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details