കേരളം

kerala

ETV Bharat / bharat

ഹത്രാസ് കൂട്ടബലാത്സംഗം; യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ച് പ്രിയങ്കാ ഗാന്ധി - Jawaharlal Nehru Medical College

സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ഹത്രാസ്, ഷാജഹാൻപൂർ, ഗോരഖ്‌പൂർ എന്നിവിടങ്ങളിലെ ബലാത്സംഗ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധി യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ചു.

Yogi Adityanath  Uttar Pradesh  Hathras gangrape incident  Dalit woman rape in UP  Jawaharlal Nehru Medical College  Safdarjung Hospital
ഹത്രാസ് കൂട്ടബലാത്സംഗം; യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ച് പ്രിയങ്കാ ഗാന്ധി

By

Published : Sep 29, 2020, 2:17 PM IST

ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗ സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. സെപ്‌തംബർ 14നാണ് ഉത്തർപ്രദേശിലെ ഹാത്രാസ് ജില്ലയിൽ 19 കാരിയായ ദളിത് യുവതിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തത്. പെൺകുട്ടി സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഹത്രാസ്, ഷാജഹാൻപൂർ, ഗോരഖ്‌പൂർ എന്നിവിടങ്ങളിലെ ബലാത്സംഗ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധി യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ചു. യുപിയിലെ ക്രമസമാധാനം തകർന്നുവെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് യാതൊരു വിലയുമില്ലെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details