കേരളം

kerala

ETV Bharat / bharat

കോൺഗ്രസ് ഏർപ്പെടുത്തിയ ബസുകൾ യോഗി സർക്കാർ സ്വീകരിക്കണമെന്ന് സച്ചിൻ പൈലറ്റ്

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നിനുപുറകെ ഒന്നായി നിബന്ധനങ്ങൾ പുറപ്പെടുവിച്ച് അതിഥി തൊഴിലാളികളെ സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Sachin Pilot bus politics Sachin Pilot Yogi govt Yogi govt bus politics Congress deployed buses ജയ്‌പൂർ അതിഥി തൊഴിലാളി രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
കോൺഗ്രസ് ഏർപ്പെടുത്തിയ ബസുകൾ യോഗി സർക്കാർ സ്വീകരിക്കണമെന്ന് സച്ചിൻ പൈലറ്റ്

By

Published : May 22, 2020, 7:41 AM IST

ജയ്‌പൂർ: അതിഥി തൊഴിലാളികൾക്കായി കോൺഗ്രസ് അഞ്ച് ബസുകൾ ഏർപ്പെടുത്തിയത് യുപി സർക്കാർ അംഗീകരിച്ചില്ലെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നിനുപുറകെ ഒന്നായി നിബന്ധനങ്ങൾ പുറപ്പെടുവിച്ച് അതിഥി തൊഴിലാളികളെ സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ശ്രമമായിട്ടാണ് അതിഥി തൊഴിലാളികൾക്കായി ബസുകൾ ഏർപ്പെടുത്തിയത്. ജൂൺ 30 വരെ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിനിർത്തി കോൺഗ്രസ് നൽകുന്ന സഹായം യോഗി സർക്കാർ സ്വീകരിക്കേണ്ടതായിരുന്നു. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയത്തിൽ ഏർപ്പെടരുതെന്നും കുടുങ്ങിയ അതിഥി തൊഴിലാളികളെ ഒഴിപ്പിക്കാൻ സഹായിക്കണമെന്നും ബുധനാഴ്ച സച്ചിൻ പൈലറ്റ് പറഞ്ഞു.

ഭരത്പൂരിൽ യോഗി സർക്കാരിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തിയതിന് ശേഷമാണ് പൈലറ്റിന്‍റെ പ്രതികരണം. കോൺഗ്രസ് ഏർപ്പെടുത്തിയ ബസുകളുടെ പട്ടികയിൽ പൊരുത്തക്കേടുണ്ടെന്ന് യോഗി സർക്കാർ ആരോപിച്ചു. ഈ പട്ടികയിൽ നിരവധി ഇരുചക്ര, ത്രീ വീലർ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അടങ്ങിയിട്ടുണ്ടെന്നും യോഗി സർക്കാർ പറഞ്ഞു. നേരത്തെ അതിഥി തൊഴിലാളികൾക്കായി 1,000 ബസുകൾ ക്രമീകരിക്കാൻ അനുവാദമുണ്ടയിരുന്നില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

ABOUT THE AUTHOR

...view details