മുസ്ലിം പള്ളി പണിയാന്‍ സ്ഥലം കണ്ടെത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ - ram-janmabhoomi-babri dispute verdict
പഞ്ച്‌കോസി പരിക്രമ പരിധിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്
അയോധ്യ:അയോധ്യയില്‍ മുസ്ലിം പള്ളി പണിയാന്‍ സ്ഥലം കണ്ടെത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. എന്നാല്‍ സ്ഥലം സ്വീകരിക്കുന്ന കാര്യത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം വ്യക്തമാക്കിയിട്ടില്ല. അയോധ്യയില്‍ നിന്നും ഫൈസബാദ്, ബസ്‌തി, സുല്‍ത്താന്‍പൂര്‍, ഖോരക്‌പൂര്‍ റോഡ് എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പഞ്ച്‌കോസി പരിക്രമ പരിധിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും അയോധ്യയില്‍ നടക്കുന്ന രണ്ട് ദിവസത്തെ ചടങ്ങാണ് പഞ്ച്‌കോസി പരിക്രമ. സര്‍ക്കാര്‍ പള്ളി നിര്‍മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലങ്ങളുടെ വിശദവിവരങ്ങൾ അനുമതി ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.