ലഖ്നൗ:സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ വേഗത്തിൽ നടപടിയെടുക്കണമെന്ന് പൊലീസിന് നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ ആക്രമണം നടക്കുന്നതിനിടെയാണ് യോഗിയുടെ നിർദേശം. പട്ടികജാതി, പട്ടികവർഗവുമായി ബന്ധപ്പെട്ട കേസുകളിൽ വേഗതയോടയും ഗൗരവത്തോടും കൂടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പൊലീസിന് നിർദേശം നൽകി.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ വേഗത്തിൽ നടപടിയെടുക്കണമെന്ന് നിർദേശിച്ച് യോഗി - യോഗി ആദിത്യനാഥ്
പട്ടികജാതി, പട്ടികവർഗവുമായി ബന്ധപ്പെട്ട കേസുകളിൽ വേഗതയോടയും ഗൗരവത്തോടും കൂടെ പ്രവർത്തിക്കണമെന്നും യോഗി പൊലീസിന് നിർദേശം നൽകി
2019 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 55.2 ശതമാനം കേസുകളിലാണ് സംസ്ഥാനം ഇതുവരെ ശിക്ഷ വിധിച്ചിട്ടുള്ളത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. 2019 ൽ 8,059 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലാണ് സംസ്ഥാനം ശിക്ഷ വിധിച്ചത്. 5,625 കേസുകളിൽ ശിക്ഷ വിധിച്ച രാജസ്ഥാനാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.
അതേസമയം, സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷയ്ക്കായി കുടുംബം ഉള്ള ആളുകൾ ഒത്തുചേരണമെന്നും എന്നാൽ മാത്രമാണ് ഭരണാധികാരികൾ ഉണരു എന്നും സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ് പറഞ്ഞു. ബലാത്സംഗക്കേസുകളിൽ, അത് ഹത്രാസിലോ ബാരയിലോ ബൽറാംപൂരിലോ ആയാലും മതം, ജാതി, വർഗം, വോട്ട്, സ്വാധീനം, രാഷ്ട്രീയം എന്നിവ മാറ്റി നിര്‍ത്തി ഓരോ സർക്കാരും സ്ത്രീ സുരക്ഷയ്ക്കായി പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.