അഭയകേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി യോഗി ആദിത്യനാഥ് - ദലിഗഞ്ച്
ഉത്തര്‍പ്രദേശിലെ ലക്ഷ്മൺ മേള മൈതാനം, ദലിഗഞ്ച്, കിംഗ് ജോർജ് മെഡിക്കൽ സർവകലാശാല എന്നിവിടങ്ങളിലെ മൂന്ന് അഭയകേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരിശോധന നടത്തിയത്.
![അഭയകേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി യോഗി ആദിത്യനാഥ് Uttar Pradesh Yogi Adityanath shelter homes അഭയകേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്ഷ്മൺ മേള മൈതാനം ദലിഗഞ്ച് കിംഗ് ജോർജ് മെഡിക്കൽ സർവകലാശാല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5506199-166-5506199-1577419227266.jpg)
ലക്നൗ:അഭയകേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്ഷ്മൺ മേള മൈതാനം, ദലിഗഞ്ച്, കിംഗ് ജോർജ് മെഡിക്കൽ സർവകലാശാല എന്നിവിടങ്ങളിലെ മൂന്ന് അഭയകേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ജൽ ശക്തി മന്ത്രി മഹേന്ദ്ര നാഥ് സിംഗ്, നഗരവികസന മന്ത്രി അശുതോഷ് ടണ്ടൻ, ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ്, എസ്എസ്പി കലാനിധി നൈഥാനി, മുനിസിപ്പൽ കമ്മീഷണർ ഇന്ദ്ര മണി ത്രിപാഠി എന്നിവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു. അന്തേവാസികളുമായി സംസാരിച്ച മുഖ്യമന്ത്രി അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി.