ഹത്രാസ് കൂട്ടബലാത്സംഗ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം - three-member SIT
ഏഴ് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേസ് അതിവേഗ കോടതിയിൽ പരിഗണിക്കണമെന്നും യോഗി ആദിത്യനാഥ്.
ഹത്രാസ് കൂട്ടബലാത്സംഗം അന്വേഷണത്തിന് പ്രത്യേക സംഘം
ലഖ്‌നൗ: യുപിയിലെ ഹത്രാസിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏഴ് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേസ് അതിവേഗ കോടതിയിൽ പരിഗണിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായും അദ്ദേഹം കൂട്ടിചേർത്തു. യുവതിയുടെ മൃതദേഹം ഇന്ന് രാവിലെ സംസ്‌കരിച്ചിരുന്നു.