ലക്നൗ: പാകിസ്ഥാനിലെ ബലാക്കോട്ട് ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബലാക്കോട്ട് വ്യോമാക്രമണം നരേന്ദ്രമോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ സഹായകമാകുമെന്ന് യോഗി തന്‍റെ ട്വിറ്ററില്‍ കുറിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കുറഞ്ഞത് 74 സീറ്റെങ്കിലും ബിജെപി നേടുമെന്നും യോഗി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബലാക്കോട്ട് വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ച് യോഗി ആദിത്യനാഥ്;
ബലാക്കോട്ട് വ്യോമാക്രമണം നരേന്ദ്രമോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ സഹായിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വ്യോമാക്രമണത്തെ രാഷ്ട്രിയവല്‍ക്കരിച്ച് മുമ്പും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി 26നായിരുന്നു ജയ്ഷെ മുഹമ്മദിന്‍റെ ബലാക്കോട്ടുള്ള തീവ്രവാദ ക്യാംമ്പ് ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല ഘടകമാകുമെന്ന് കര്‍ണാടകയിലെയും ഝാര്‍ഖണ്ഡിലെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പ്രസ്താവന നടത്തിയിരുന്നു. ഝാര്‍ഖണ്ഡില്‍ ബിജെപി 14 സീറ്റ് നേടുമെന്നാണ് സര്‍വെ ഫലങ്ങൾ പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മണ്‍ ഗിലുവ പറഞ്ഞിരുന്നു. ബലാക്കോട്ട് വ്യോമാക്രമണം രാജ്യത്ത് മോദിതരംഗം സൃഷ്ടിച്ചുവെന്നും ഇത് പാര്‍ട്ടിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ 22 സീറ്റിലധികം നേടാൻ സഹായകമാകുമെന്നും കര്‍ണാടകയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ ബിജെപിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ബലാക്കോട്ട് വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.