തമിഴ്‌നാട്: യോഗ ഒരു മതമോ രാഷ്ട്രീയ പ്രവർത്തനമോ അല്ല മറിച്ച് ശാസ്ത്രമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇഷ യോഗ സെന്‍ററിൽ സംഘടിപ്പിച്ച മഹാശിവരാത്രി ഉത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ ശാസ്ത്രമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു - യോഗ ഒരു മതമോ രാഷ്ട്രീയ പ്രവർത്തനമോ അല്ല
യോഗ മതമോ രാഷ്ട്രീയ പ്രവര്‍ത്തനമോ അല്ലെന്നും ഉപരാഷ്ട്രപതി
![യോഗ ശാസ്ത്രമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു Mahashivarathi festival Isha Yoga Centre M Venkaiah Naidu AT Isha yoga is not a religion യോഗ യോഗ ഒരു മതമോ രാഷ്ട്രീയ പ്രവർത്തനമോ അല്ല എം. വെങ്കയ്യ നായിഡു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6159431-387-6159431-1582308607158.jpg)
എം. വെങ്കയ്യ നായിഡു
യോഗ ഒരു മതമോ രാഷ്ട്രീയ പ്രവർത്തനമോ അല്ല, മറിച്ച് ഒരു ശാസ്ത്രമാണ്: എം. വെങ്കയ്യ നായിഡു
ലോകം നിലനിൽക്കണമെങ്കിൽ സന്തോഷവും സമാധാനവും ആവശ്യമാണ്. അത് തന്നെയാണ് മഹാദേവൻ നമ്മെ പഠിപ്പിക്കുന്നത്. യോഗശാസ്ത്രത്തെ ആദ്യമായി മനുഷ്യരാശിയ്ക്ക് കൈമാറിയത് അദിയോഗിയാണ്. നാമെല്ലാവരും യോഗയിലേക്ക് മടങ്ങേണ്ട സമയമാണിത്. യോഗയെ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്‍റെ പുരോഗതിക്കായി യോഗ പരിശീലിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. യോഗ മോദിക്ക് വേണ്ടിയല്ല, ശരീരത്തിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.