കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ തൊഴിൽ മന്ത്രിക്ക് കൊവിഡ്‌ - തമിഴ്നാട് കൊവിഡ്‌

സംസ്ഥാനത്ത് വൈറസ് ബാധിതരാകുന്ന നാലാമത്തെ മന്ത്രിയാണ്

Minister
Minister

By

Published : Jul 17, 2020, 1:49 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും മന്ത്രിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. തൊഴിൽ മന്ത്രി നിലോഫർ കഫീലിനാണ് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് വൈറസ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് കഫീൽ. അവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി വെള്ളിയാഴ്ച പ്രതികരിച്ചു. നഗര-ഗ്രാമീണ തൊഴിൽ, വഖഫ് ബോർഡ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളാണ് കഫീൽ വഹിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അൻബലഗനാണ് സംസ്ഥാനത്ത് ആദ്യം കൊവിഡ്‌ സ്ഥിരീകരിച്ച മന്ത്രി. നിലവിൽ സുഖം പ്രാപിച്ചു. പിന്നീട് വൈദ്യുതി മന്ത്രി പി. തങ്കമണിയും സഹകരണ മന്ത്രി സെല്ലൂർ കെ. രാജുവും രോഗ ബാധിതരായിരുന്നു. അവർ ചികിത്സയിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details