ന്യൂഡല്‍ഹി:യെസ് ബാങ്ക് പ്രതിസന്ധിക്ക് പരിഹാരമായി മൊറട്ടോറിയം നീക്കി ആര്‍.ബി.ഐ. ഇന്ന് വൈകുന്നേരം 6 മണിയോടു കൂടി പ്രവര്‍ത്തനസജ്ജമാകും. മൊറട്ടോറിയത്തിന് മുന്‍പുള്ള എല്ലാ സേവനങ്ങളും ബുധനാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ലഭ്യമാകും. യെസ് ബാങ്ക് പൂര്‍ണസജ്ജമാണെന്നും എടിഎമ്മുകളില്‍ പണം ലഭിക്കുമെന്നും ബാങ്ക് മേധാവികള്‍ പറയുന്നു.
യെസ് ബാങ്കിന്‍റെ മൊറട്ടോറിയം നീക്കി ആര്‍.ബി.ഐ - yes bank latest news
മാര്‍ച്ച് 5നാണ് ആര്‍.ബി.ഐ യെസ് ബാങ്കിന് മൊറട്ടോറിയം ചുമത്തിയത്.
ബാങ്കിലെ നിക്ഷേപങ്ങളെക്കുറിച്ച് പേടിക്കേണ്ടതില്ല. എല്ലാ ശാഖകളും ജീവനക്കാരും പ്രവര്‍ത്തനനിരതരാണെന്നും നിക്ഷേപകരുടെ തിരക്ക് കൂടുതലാണെങ്കില്‍ വാരാന്ത്യങ്ങളിലും ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് അഡ്‌മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് 5നാണ് ആര്‍.ബി.ഐ യെസ് ബാങ്കിന് മൊറട്ടോറിയം ചുമത്തിയത്. ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് നിക്ഷേപകര്‍ക്ക് ഏപ്രില്‍ 3വരെ 50000 രൂപ വരെ പണം പിന്‍വലിക്കാനുള്ള അനുമതി മാത്രമേ നല്‍കിയിരുന്നുള്ളു.
യെസ് ബാങ്കില്‍ 7250 കോടിയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് എസ്.ബി.ഐ അറിയിച്ചിരുന്നു. റിസർവ് ബാങ്ക് നിർദേശ പ്രകാരം യെസ് ബാങ്കിന്‍റെ പുനർനിർമാണ പദ്ധതിക്ക് മാർച്ച് 13ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മാര്‍ച്ച് 16 ന് യെസ് ബാങ്ക് പദ്ധതി അംഗീകരിക്കുകയും പ്രശാന്ത് കുമാറിനെ സി.ഇ.ഒയും എം.ഡിയുമായി നിയമിക്കുകയുമായിരുന്നു.