കേരളം

kerala

ETV Bharat / bharat

യെസ് ബാങ്കിൽ ഐഎംപിഎസ്, എൻഇഎഫ്‌ടി സേവനങ്ങൾ തുടരും - യെസ് ബാങ്ക് പ്രതിസന്ധി

മറ്റ് ബാങ്ക് അക്കൗണ്ടുകൾ വഴി യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് കുടിശികകൾ അടക്കാനും ഐഎംപിഎസ്, എൻഇഎഫ്‌ടി സേവനങ്ങൾ ഉപയോഗിച്ച് ബില്ലുകൾ അടക്കാനും സാധിക്കും

Yes Bank customers can use IMPS  ഐഎംപിഎസ്  IMPS  എൻഇഎഫ്‌ടി സേവനങ്ങൾ തുടരും  യെസ് ബാങ്ക് പ്രതിസന്ധി  യെസ് ബാങ്ക് പണമിടപാട്
യെസ് ബാങ്കിൽ ഐഎംപിഎസ്, എൻഇഎഫ്‌ടി സേവനങ്ങൾ തുടരും

By

Published : Mar 10, 2020, 1:45 PM IST

മുംബൈ: യെസ് ബാങ്ക് പ്രതിസന്ധി തുടരുന്നതിനിടെ ഐഎംപിഎസ് (ഇമ്മീഡിയറ്റ് മൊബൈൽ പേമെന്‍റ്), എൻഇഎഫ്‌ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രൻസ്ഫർ) എന്നീ സേവനങ്ങൾ തുടരുമെന്ന് അധികൃതർ. മറ്റ് ബാങ്ക് അക്കൗണ്ടുകൾ വഴി യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് കുടിശികകൾ അടക്കാനും ഐഎംപിഎസ്, എൻഇഎഫ്ടി സേവനങ്ങൾ ഉപയോഗിച്ച് ബില്ലുകൾ അടക്കാനും സാധിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. നിലവിൽ നിക്ഷേപകർക്ക് 50,000 രൂപ മാത്രമേ യെസ് ബാങ്കിൽ നിന്നും പിൻവലിക്കാൻ സാധിക്കുകയുള്ളൂ. വായ്‌പകള്‍ അനുവദിക്കുന്നതും നിക്ഷേപം നടത്തുന്നതും നിർത്തിവച്ചു. ബാങ്കിന്‍റെ ഡയറക്ടർ ബോർഡും പിരിച്ചുവിട്ടിരുന്നു. ബാങ്കിന്‍റെ ഇടപാടുകള്‍ സംബന്ധിച്ച് റാണാ കപൂറിന്‍റെ കുടുംബങ്ങളുടെ ഓഫീസിലും യെസ് ബാങ്കിൽ പണം നൽകാൻ ഉള്ള സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തി.

ABOUT THE AUTHOR

...view details