ബെംഗളൂരു:കൊവിഡ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നിലയിൽ പുരോഗതിയുണ്ടെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. കൊവിഡ് സ്ഥിരീകരിച്ച പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കടുത്ത പനിയുണ്ടെന്നും അദ്ദേഹത്തിന്‍റെ ചികിത്സ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും ആരോഗ്യസ്ഥിതി അവലോകനം ചെയ്യുന്നതിനായി ശ്രീരാമുലു ചൊവ്വാഴ്ച മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യെദ്യൂരപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി, സിദ്ധരാമയ്യയ്ക്ക് കടുത്ത പനി: ആരോഗ്യമന്ത്രി ബി ശ്രീരാമുലു - ആരോഗ്യമന്ത്രി ബി ശ്രീരാമുലു
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും ആരോഗ്യസ്ഥിതി അവലോകനം ചെയ്യുന്നതിനായി ശ്രീരാമുലു ചൊവ്വാഴ്ച മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച യെദ്യൂരപ്പയുടെ നിലയിൽ പുരോഗതി, സിദ്ധരാമയ്യയ്ക്ക് കടുത്ത പനി: ആരോഗ്യമന്ത്രി ബി ശ്രീരാമുലു
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിച്ചുവെന്നും. താനുമായി സമ്പർകത്തിൽ ഏർപ്പെട്ടവർ ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയണ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന തിങ്കളാഴ്ച, അദ്ദേഹത്തിന്‍റെ മകൾക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ (സിഎംഒ) ആറ് അംഗങ്ങളും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.