കേരളം

kerala

ETV Bharat / bharat

പിണറായി വിജയന് നന്ദി പറഞ്ഞ് കര്‍ണ്ണാടക മുഖ്യമന്ത്രി - Bio-waste in Kerala

മൈസൂരു, കൊഡഗു, ചാമരാജനഗർ തുടങ്ങി കേരള അതിർത്തിയിലുള്ള ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബയോ മെഡിക്കൽ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വലിച്ചെറിയുന്നുവെന്നായിരുന്നു ആരോപണം. ഇതിനെതിരെ നടപടി ആരംഭിച്ചതിനാണ്‌ മുഖ്യമന്ത്രിയോട് നന്ദിയറിച്ചത്.

Medical waste  Medical waste dumping  B.S. Yediyurappa  Bio-waste in Kerala  പിണറായി വിജയന് നന്ദി പറഞ്ഞ് കര്‍ണ്ണാടക മുഖ്യമന്ത്രി
പിണറായി വിജയന് നന്ദി പറഞ്ഞ് കര്‍ണ്ണാടക മുഖ്യമന്ത്രി

By

Published : Feb 18, 2020, 4:49 PM IST

ബംഗലുരു: കേരളത്തിൽ നിന്ന് കർണാടകയിലെ ജില്ലകളിൽ ബയോ മെഡിക്കൽ, ബയോ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതിന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു. മൈസൂരു, കൊഡഗു, ചാമരാജനഗർ തുടങ്ങി കേരള അതിർത്തിയിലുള്ള ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബയോ മെഡിക്കൽ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വലിച്ചെറിയുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന കേരളത്തിൽ നിന്നുള്ള വ്യക്തികളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കാന്‍ ബന്ധപ്പെട്ട ജില്ലകൾ, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ ഡെപ്യൂട്ടി കമ്മീഷണർമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ജാഗറി യൂണിറ്റുകൾ ഈ ബയോ മെഡിക്കൽ മാലിന്യങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്നത് തടയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

ABOUT THE AUTHOR

...view details