കേരളം

kerala

ETV Bharat / bharat

ഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് യെദ്യൂരപ്പ - യെദ്യൂരപ്പ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള വികസന രാഷ്ട്രീയത്തിനുളള ജനങ്ങളുടെ വിശ്വാസം ഹൈദരാബാദിലെ ബിജെപിയുടെ വിജയം ഊട്ടിയുറപ്പിച്ചെന്ന് യെദ്യൂരപ്പ ട്വീറ്റ് ചെയ്തു

Yediyurappa congratulates Telangana BJP workers for 'spectacular' win in GHMC polls  Yediyurappa congratulates Telangana BJP workers for 'spectacular' win in GHMC polls  ഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് യെദ്യൂരപ്പഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് യെദ്യൂരപ്പഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് യെദ്യൂരപ്പഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് യെദ്യൂരപ്പഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് യെദ്യൂരപ്പഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് യെദ്യൂരപ്പ  ghmc election  യെദ്യൂരപ്പ  ജിഎച്ച്എംസി ഫലം
ഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് യെദ്യൂരപ്പ

By

Published : Dec 5, 2020, 4:18 PM IST

ന്യൂഡൽഹി: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച തെലങ്കാന ബിജെപി പ്രവർത്തകരെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള വികസന രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഹൈദരാബാദിലെ ബിജെപിയുടെ വിജയം ഊട്ടിയുറപ്പിച്ചു . തെലങ്കാന ബിജെപിയുടെ എല്ലാ പ്രവർത്തകർക്കും ഈ മഹത്തായ നേട്ടത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ.' ”യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ബിജെപി 48 സീറ്റുകൾ നേടി. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി 55 സീറ്റുകൾ നേടി. കഴിഞ്ഞ മാസം ഡബ്ബാക്ക് നിയമസഭാ സീറ്റിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവച്ചു. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയിൽ നിന്ന് പാർട്ടി സീറ്റ് പിടിച്ചെടുത്തിരുന്നു.

150 സീറ്റുകളിൽ 149 എണ്ണത്തിന്‍റെ ജിഎച്ച്എംസി ഫലം പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.ഐ.എം 44 സീറ്റുകളും കോൺഗ്രസ് രണ്ട് സീറ്റുകളും നേടി.

ABOUT THE AUTHOR

...view details