കേരളം

kerala

ETV Bharat / bharat

പുതിയ സർക്കാർ രൂപീകരിച്ചാൽ യെദ്യൂരപ്പ മുഖ്യമന്ത്രി: സദാനന്ദ ഗൗഡ

ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപീകരിക്കുമെന്ന് സദാനന്ദ ഗൗഡ വ്യക്തമാക്കി.

By

Published : Jul 6, 2019, 9:01 PM IST

ബിജെപി നേതാവ് ഡിവി സദാനന്ദ ഗൗഡ

ബെംഗളൂരു: കർണാടകയിൽ പുതിയ സർക്കാരുണ്ടായാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതാവ് ഡിവി സദാനന്ദ ഗൗഡ. കർണാടകയിൽ ബിജെപി സർക്കാർ രൂപീകരിക്കുമോ എന്ന ചോദ്യത്തിന് ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് ഗവർണർക്കാണ് പരമാധികാരമെന്നും , ഗവർണർ ക്ഷണിച്ചാൽ തീർച്ചയായും സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും ഗൗഡ പറഞ്ഞു. ബിജെപിയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നും 105 എംഎൽഎമാരാണ് ബിജെപിക്കുള്ളതെന്നും ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപികരിക്കുമെന്നും സദാനന്ദ ഗൗഡയും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും 11 എം‌എൽ‌എമാർ കർണാടക നിയമസഭാ സ്‌പീക്കർക്ക് രാജി നൽകാനായി വിധാൻ സൗധയിലേക്ക് പോയിരുന്നുവെങ്കിലും സ്പീക്കർ ആ സമയത്ത് ഹാജരാവാതിരുന്നതിനാൽ സ്പീക്കറുടെ പേഴ്‌സണല്‍ സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. 11 ഭരണകക്ഷി എംഎൽഎമാർ രാജിക്കത്ത് സമർപ്പിച്ചതായി സ്‌പീക്കർ സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details