കേരളം

kerala

ETV Bharat / bharat

ദലൈലാമയുടെ 85ാം ജന്മദിനം; ഒരു വര്‍ഷം നീണ്ട പരിപാടികളോടെ ആഘോഷിക്കും - ദലൈലാമയുടെ 85ാം ജന്മദിനം

ജൂലായ് ആറിനാണ് ദലൈലാമയ്‌ക്ക് 85 വയസു തികയുന്നത്. ജൂലായ് 1 മുതല്‍ ഒരു വര്‍ഷത്തേക്കാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി കൃതഞ്ജതയുടെ വര്‍ഷം ആചരിക്കുന്നത്.

Dalai Lama  Central Tibetan Administration  85th birthday of Dalai Lama  Year of Gratitude  ദലൈലാമയുടെ 85ാം ജന്മദിനം  ഒരു വര്‍ഷം നീണ്ട പരിപാടികളോടെ ആഘോഷിക്കും
ദലൈലാമയുടെ 85ാം ജന്മദിനം; ഒരു വര്‍ഷം നീണ്ട പരിപാടികളോടെ ആഘോഷിക്കും

By

Published : Jun 26, 2020, 7:25 PM IST

ധര്‍മശാല: ടിബറ്റന്‍ ആത്‌മീയ നേതാവ് ദലൈലാമയുടെ 85ാം ജന്മദിനം ഒരു വര്‍ഷം നീണ്ട പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി ഭരണകൂടം. ജൂലായ് ആറിനാണ് ദലൈലാമയ്‌ക്ക് 85 വയസു തികയുന്നത്. ജൂലായ് 1 മുതല്‍ ഒരു വര്‍ഷത്തേക്കാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി കൃതഞ്ജതയുടെ വര്‍ഷം ആചരിക്കുന്നത്. പതിനാലാം ദലൈലാമയുടെ 85ാം പിറന്നാള്‍ ജൂലായ് 1 മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ 30 വരെ ആഗോളതലത്തില്‍ വിര്‍ച്വല്‍ പരിപാടികളിലൂടെ ആഘോഷിക്കുമെന്ന് ധര്‍മശാല ആസ്ഥാനമായുള്ള ടിബറ്റന്‍ ഗവണ്‍മെന്‍റ് ഇന്‍ എക്‌സൈല്‍ (സിടിഎ) വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ സമഗ്ര സംഭാവനകളും അഭിനന്ദിക്കാനുള്ള അവസരമായും അവ പ്രചരിപ്പിക്കാനും ഒരു വര്‍ഷം ഉപയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലായ് ആറിന് ടിബറ്റന്‍ പാര്‍ലമെന്‍റ് 50 വിശിഷ്‌ട വ്യക്തികളുടെ ഒത്തുചേരല്‍ നടത്തുമെന്ന് സിടിഎ പ്രസിഡന്‍റ് ലോബ്‌സാങ് സാംഗെയ് വ്യക്തമാക്കി. കൊവിഡ് സാഹചര്യമായതിനാലാണ് വിശിഷ്‌ട വ്യക്തികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് സിടിഎയുടെ പ്രസ്‌താവനയില്‍ പറയുന്നു.

ABOUT THE AUTHOR

...view details