സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുത്തിവെയ്‌പ്പെടുത്ത സ്‌ത്രീ മരിച്ചു - സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുത്തിവെയ്‌പ്പെടുത്ത സ്‌ത്രീ മരിച്ചു
പേരാംബലൂര്‍ ജില്ലയിലെ കീഴപുലിയാര്‍ സ്വദേശിയായ സെല്‍വിയാണ് മരിച്ചത്
ചെന്നൈ:സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുത്തിവെയ്‌പ്പെടുത്ത സ്‌ത്രീ മരിച്ചു. പേരാംബലൂര്‍ ജില്ലയിലെ കീഴപുലിയാര്‍ സ്വദേശിയായ സെല്‍വിയാണ് മരിച്ചത്. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സെല്‍വിയും ഭര്‍ത്താവും സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ചികിത്സക്കെത്തിയതായിരുന്നു. മെഡിക്കല്‍ ഷോപ്പിലെ അധികൃതര്‍ കുത്തിവെയ്‌പ്പ് നല്‍കി മണിക്കൂറുകൾക്ക് ശേഷം സെല്‍വി മരിച്ചു. തെറ്റായ കുത്തിവെയ്‌പ്പ് നല്‍കിയതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടര്‍ന്ന് പൊലീസെത്തി സെല്‍വിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പേരാംബലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടരുന്നു.