ജനാധിപത്യത്തിന്‍റെ ഉയരം: പൊക്കം കുറഞ്ഞ യുവതി വോട്ട് ചെയ്തു - ലോകത്തിലെ ഏറ്റവും ചെറിയ പെൺകുട്ടി
തിരിച്ചറിയല്‍ കാര്‍ഡും മഷി പുരണ്ട വിരലും ഉയര്‍ത്തിക്കാട്ടിയ ചിത്രം ജ്യോതി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
നാഗ്പൂരിൽ വോട്ടു ചെയ്ത് ലോകത്തിലെ ഏറ്റവും ചെറിയ പെൺകുട്ടി
നാഗ്പൂരിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്ത് ഗിന്നസ് ബുക്ക് റെക്കോർഡ് ഉടമയായ ജ്യോതി ആംഗ. ലോകത്തിലെ ഏറ്റവും ചെറിയ പെൺകുട്ടി എന്ന ഗിന്നസ് റെക്കോർഡ് ഉടമയാണ് ജ്യോതി ആംഗ. 63 സെന്‍റിമീറ്റർ ആണ് ഇരുപത്തഞ്ചുകാരി ജ്യോതിയുടെ പൊക്കം. ആദ്യം വോട്ട് ചെയ്ത ശേഷം പിന്നീട് മറ്റ് ജോലികൾക്ക് പോകുമെന്നായിരുന്നു ജ്യോതി ആംഗെയുടെ പ്രതികരണം. തിരിച്ചറിയല്‍ കാര്‍ഡും മഷി പുരണ്ട വിരലും ഉയര്‍ത്തിക്കാട്ടിയ ചിത്രവും ജ്യോതി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
Last Updated : Apr 11, 2019, 7:41 PM IST