കേരളം

kerala

ETV Bharat / bharat

അടൽ തുരങ്കം നിർമാണം പൂർത്തിയായി - Manali with Leh

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത തുരങ്കമാണ് മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ തുരങ്കം.

ഷിംല  അടൽ തുരങ്കം  അടൽ തുരങ്കത്തിന്‍റെ നിർമാണം പൂർത്തിയായി  മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ തുരങ്കം  ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത തുരങ്കം  World's longest highway tunnel  Manali with Leh  Atal tunnel
അടൽ തുരങ്കത്തിന്‍റെ നിർമാണം പൂർത്തിയായി

By

Published : Sep 16, 2020, 8:03 AM IST

ഷിംല: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത തുരങ്കമായ അടൽ തുരങ്കത്തിന്‍റെ നിർമാണം പൂർത്തിയായി. 10 വർഷം കൊണ്ടാണ് അടൽ തുരങ്കത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത തുരങ്കമാണ് മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ തുരങ്കം. ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റുകളും തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മനാലിയും ലേയും തമ്മിലുള്ള ദൂരം 46 കിലോമീറ്റർ കുറയ്ക്കാനാകുമെന്നും നാല് മണിക്കൂർ യാത്ര ലാഭിക്കാമെന്നും ചീഫ് എഞ്ചിനീയർ കെ പി പുരുഷോത്തമൻ പറഞ്ഞു. തീപിടിത്തമുണ്ടായാൽ തുരങ്കത്തിനുള്ളിൽ ഫയർ ഹൈഡ്രാന്‍റുകളും സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിന്‍റെ വീതി 10.5 മീറ്ററാണ്. ഇരുവശങ്ങളിലുമായി ഒരു മീറ്റർ വീതിയിൽ നടപ്പാതയും ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details