ലോക സ്മാർട്ട് സിറ്റി അവാർഡ് മത്സരം; അന്തിമ പട്ടികയിൽ വിശാഖപട്ടണവും - competition
ദിവ്യാംഗുല പാർക്ക് പദ്ധതിയിലൂടെ വിശാഖപട്ടണം മറ്റ് 46 രാജ്യങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നുവെന്നും കമ്മീഷണർ ശ്രിജന പറഞ്ഞു. ഇന്ത്യയിൽ നിന്ന് അവാർഡിനായി മത്സരിച്ച ഏക നഗരമാണ് വിശാഖപട്ടണം.
വിശാഖപട്ടണം: ലോക സ്മാർട്ട് സിറ്റി അവാർഡിനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ വിശാഖപട്ടണവും. ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ശ്രിജന ആണ് ഇക്കാര്യം അറിയിച്ചത്. സിറ്റി എക്‌സ്‌പോയിൽ വിശാഖപട്ടണം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദിവ്യാംഗുല പാർക്ക് പദ്ധതിയിലൂടെ വിശാഖപട്ടണം മറ്റ് 46 രാജ്യങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നുവെന്നും കമ്മീഷണർ ശ്രിജന പറഞ്ഞു. വികലാംഗരായ കുട്ടികൾക്കായുള്ള ഒരു പ്രത്യേക പാർക്ക് ആണ് ദിവ്യാംഗുല പാർക്ക്. ഇന്ത്യയിൽ നിന്ന് അവാർഡിനായി മത്സരിച്ച ഏക നഗരമാണ് വിശാഖപട്ടണം.