ന്യൂഡൽഹി: ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ 62-ാം സ്ഥാനത്തെത്തിയ ഡൽഹിയുടെ നേട്ടത്തിന് ജനങ്ങളോട് നന്ദി അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എല്ലാ ഡൽഹി നിവാസികൾക്കും ഇതൊരു സന്തോഷവാർത്തയാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഡൽഹി നിവാസികൾ എല്ലാവരും തന്നെ വളരെയധികം പരിശ്രമിച്ചു. ഡൽഹിയിൽ സംഭവിക്കുന്ന നല്ല മാറ്റങ്ങൾ ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും കെജ്‌രിവാൾ ട്വീറ്റിൽ പറഞ്ഞു.
മികച്ച നഗരങ്ങളുടെ പട്ടികയിൽ ഡൽഹി എത്തിയതിന് നന്ദി അറിയിച്ച് അരവിന്ദ് കെജ്‌രിവാൾ - Delhi cm Aravind kejrival
ഡൽഹിയിൽ സംഭവിക്കുന്ന നല്ല മാറ്റങ്ങൾ ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും കെജ്‌രിവാൾ ട്വീറ്റിൽ പറഞ്ഞു
മികച്ച നഗരങ്ങളുടെ പട്ടികയിൽ ഡൽഹി എത്തിയതിന്റെ നന്ദി അറിയിച്ചു അരവിന്ദ് കെജ്‌രിവാൾ
പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ നഗരം ഡൽഹിയാണെന്നും 81-ാം സ്ഥാനത്ത് നിന്ന് നഗരം റാങ്ക് മെച്ചപ്പെടുത്തിയെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള 100 നഗരങ്ങളുടെ ആഗോള റാങ്കിംഗ് അടുത്തിടെ വാൻകൂവർ ആസ്ഥാനമായ റെസോണൻസ് കൺസൾട്ടൻസി ലിമിറ്റഡാണ് പുറത്തിറക്കിയത്.