ന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റിനെ കൃത്യമായി പ്രവചിച്ചതിനും കണ്ടെത്തിയതിനും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിനെ അഭിനന്ദിച്ച് ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍. ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ ഇ മനെങ്കോവ ഐഎംഡി ഡയറക്ടർ ജനറൽ മൃതുഞ്ജയ് മോഹൻപാത്രക്ക് എഴുതിയ കത്തിലൂടെയാണ് അഭിനന്ദവും നന്ദിയും അറിയിച്ചത്.
ഉംപുൻ ചുഴലിക്കാറ്റ്; ഐഎംഡിയെ അഭിനന്ദിച്ച് ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ - ലോക കാലാവസ്ഥാ വകുപ്പ്
അഭിനന്ദവും നന്ദിയും അറിയിച്ച് കൊണ്ട് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ ഇ മനെങ്കോവ ഐഎംഡി ഡയറക്ടർ ജനറൽ മൃതുഞ്ജയ് മോഹൻപാത്രക്ക് കത്തെഴുതി
![ഉംപുൻ ചുഴലിക്കാറ്റ്; ഐഎംഡിയെ അഭിനന്ദിച്ച് ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ Cyclone Amphan World Meteorological Organization IMD Amphan Cyclone IMD Director General Mrutunjay Mohapatra WMO Secretary General E Manaenkova ഉംപുൻ ചുഴലിക്കാറ്റ് ഐഎംഡി ലോക കാലാവസ്ഥാ വകുപ്പ് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ ഇ മനെങ്കോവ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7524074-1078-7524074-1591597156114.jpg)
ഉംപുൻ ചുഴലിക്കാറ്റ്; ഐഎംഡിയെ അഭിനന്ദിച്ച് ലോക കാലാവസ്ഥാ വകുപ്പ്
'ഇന്ത്യൻ കാലാവസ്ഥാ വകുപ്പിനോടും പ്രത്യേകിച്ച് ന്യൂഡൽഹിയിലെ ആർഎസ്‌എംസി ട്രോപ്പിക്കൽ സൈക്ലോൺ സെന്ററിനോടും ആത്മാർഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. ഉംപുൻ ചുഴലിക്കാറ്റിനെ കുറിച്ച് ഓരോ മൂന്ന് മണിക്കൂറിലും നിങ്ങൾ ഉപദേശം നൽകിയിരുന്നു', ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ ഇ മനെങ്കോവ എഴുതി.
മെയ് 20 നാണ് പശ്ചിമ ബംഗാളിലും ഒഡീഷയിലും നാശം വിതച്ചുകൊണ്ട് ഉംപുൻ ചുഴലിക്കാറ്റ് വീശിയടിച്ചത്. നിരവധി പേർക്കാണ് ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായത്.