ന്യൂഡൽഹി:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'നഗര-വന പദ്ധതി' ആരംഭിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ഇന്ത്യയിലെ 200 നഗരസഭകളെ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗര പ്രദേശങ്ങളിൽ വനങ്ങൾ കുറവാണ്. ചില നഗരങ്ങളിൽ രണ്ടിലധികം വനങ്ങളുണ്ടെങ്കിലും നമുക്ക് കൂടുതൽ ആവശ്യമാണ്. അതുകൊണ്ടാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചതെന്ന് ജാവദേക്കർ പറഞ്ഞു.
ലോക പരിസ്ഥിതി ദിനം; 'നഗര-വന പദ്ധതി' ആരംഭിച്ച് പ്രകാശ് ജാവദേക്കർ - പ്രകാശ് ജാവദേക്കർ
രാജ്യത്തെ 200 നഗരസഭകളെ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. നഗര പ്രദേശങ്ങളിലെ വനമേഖല കൂട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നഗരങ്ങളിലെ വനഭൂമികളും വിലകുറഞ്ഞ ഭൂമിയും കണ്ടെത്താം. ജന പങ്കാളിത്തത്തോടുകൂടി കൂടുതൽ നഗര വനങ്ങൾ നിർമിക്കാം. പദ്ധതിയിൽ എല്ലാവരും സഹകരിക്കണം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നഗരങ്ങളിൽ വനം നിർമിക്കുന്നവർക്ക് സമ്മാനവും പദ്ധതിക്കായി ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിമിതികൾക്കിടയിലും ലോക ജൈവവൈവിധ്യത്തിന്‍റെ എട്ട് ശതമാനം സംരക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ലോകത്തിലെ 16 ശതമാനം ജനസംഖ്യയും ഇന്ത്യയിലാണ്. 16 ശതമാനം നാൽക്കാലികളും ഇന്ത്യയിൽ തന്നെയാണുള്ളത്. എല്ലാവർക്കും വെള്ളം, ഭക്ഷണം എന്നിവ ആവശ്യമാണ്. ലോകത്തിലെ ഭൂവിസ്‌തൃതിയുടെ 2.5 ശതമാനവും, ജലസ്രോതസുകളുടെ നാല് ശതമാനവും മാത്രമാണ് നമുക്കുള്ളത്. നമ്മുടെ ജീവിതശൈലി പ്രകൃതിയോട് ചേർന്നിരിക്കുന്നു. മരങ്ങളും എല്ലാ ജീവജാലങ്ങളും നമ്മുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.