ന്യൂഡല്‍ഹി:കൊവിഡ് സാഹചര്യത്തില്‍ ശരീര സുരക്ഷാ വസ്ത്രങ്ങളുടെ ദീര്‍ഘനേരമുള്ള ഉപയോഗം ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കുന്നു. കൊവിഡിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വലിയ സുരക്ഷ തന്നെയാണ് നല്‍കുന്നത്. എന്നാല്‍ കൊവിഡ് വാര്‍ഡുകളിലടക്കം ജോലി സമയത്ത് ദീര്‍ഘനേരം ഇവ ധരിക്കുന്നത് ചൊറിച്ചില്‍, ശ്വാസ തടസം തുടങ്ങിയവ ഉണ്ടാക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. പിപിഇ വസ്‌ത്രം ധരിച്ച് ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടരുന്ന ജോലിക്കിടെ ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കല്‍ , മൂത്രമൊഴിക്കാന്‍ പോകേണ്ടി വരുന്നത് പോലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒഴിവാക്കേണ്ടി വരുന്നു. ഡല്‍ഹി പോലുള്ള കൊവിഡ് ക്രമാതീതമായി വ്യാപിച്ച സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സ്ഥിതി ഇതിലും ദയനീയമാണ്.
പി.പി.ഇ കിറ്റുകള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പരാതി - പിപിഇ കിറ്റ്
കൊവിഡ് വാര്‍ഡുകളിലടക്കം ജോലി സമയത്ത് ദീര്‍ഘനേരം ഇവ ധരിക്കുന്നത് ചൊറിച്ചില്‍, ശ്വാസ തടസം തുടങ്ങിയവ ഉണ്ടാക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ജോലിക്കിടെ ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കല്‍ , മൂത്രമൊഴിക്കാന്‍ പോവേണ്ടി വരുന്നത് പോലും ഇവര്‍ക്ക് ഒഴിവാക്കേണ്ടി വരുന്നു.
പ്ലാസ്റ്റിക്കും, നൈലോണും ഉപയോഗിച്ച് നിര്‍മിക്കുന്ന പിപിഇ കിറ്റുകള്‍ വേനല്‍കാലത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ശരീരം മുഴുവന്‍ മൂടിയ അവസ്ഥയിലായതിനാല്‍ കൃത്യമായ വായു പോലും കടക്കാതെ വരുന്നു. അതിനാല്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഡല്‍ഹി എയിംസിലെ ഡോ അമരീന്ദര്‍ സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. പിപിഇ വസ്‌ത്രം ധരിക്കുമ്പോള്‍ ശരീരം മുഴുവന്‍ ചൂട് അനുഭവപ്പെടുന്നതായും വിയര്‍ത്തൊഴുകുമ്പോള്‍ തുടച്ചു മാറ്റാന്‍ പോലും സാധിക്കാതെ വരികയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കൊവിഡ് ഡ്യൂട്ടിക്കിടെ ഇതു കാരണം മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.