ചെന്നൈ: പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ കലക്‌ടറേറ്റ് മുൻപിൽ ധർണ നടത്തി. 25 ലധികം തൊഴിലാളികളും കുടുംബവുമാണ് തിങ്കളാഴ്ച രാത്രി തേനി ജില്ലാ കളക്ടറുടെ ഓഫീസിന് മുൻപിൽ ധർണ നടത്തിയത്. എഎസ്കെഎം കോഴി ഫാമിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ.
കലക്‌ടറേറ്റ് മുൻപിൽ ധർണ നടത്തി കുടിയേറ്റ തൊഴിലാളികള്‍ - harassment
തിങ്കളാഴ്ച രാത്രിയാണ് തേനി ജില്ലാ കളക്ടറുടെ ഓഫീസിന് മുൻപില്‍ ധർണ നടത്തിയത്
തങ്ങൾക്ക് വാഗ്‌ദാനം ചെയ്ത ശമ്പളം നൽകിയിട്ടില്ലെന്നും സ്ത്രീ തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്നു എന്നുമാണ് തൊഴിലാളികളുടെ ആരോപണം. തേനി ജില്ലയിലെ തടിചേരി പ്രദേശത്ത് ജോലിചെയ്യുന്ന തൊഴിലാളികളില്‍ പുരുഷന്മാർക്ക് 12,000 രൂപയും സ്ത്രീകൾക്ക് 10,000 രൂപയും ശമ്പളം വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ യഥാക്രമം 9,000 രൂപയും 8,000 രൂപയും മാത്രമാണ് നൽകിയതെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ശമ്പളം നൽകിയിട്ടില്ല എന്നും തൊഴിലാളികൾ പറഞ്ഞു.
ജില്ലാ കലക്ടർ പല്ലവി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും തൊഴിലാളികളെ തിരിച്ച് സ്വന്തം നാട്ടിലേക്ക് അയക്കാമെന്നും ഉറപ്പ് നൽകി.