സ്‌കൂൾ കെട്ടിടം പൊളിക്കുന്നതിനിടെ കെട്ടിടം തകർന്ന് തൊഴിലാളി മരിച്ചു
തൊഴിലാളിയായ സംഗപ്പ ലെക്കിഹാലയാണ് മരിച്ചത്
സ്‌കൂൾ കെട്ടിടം പൊളിക്കുന്നതിനിടെ കെട്ടിടം തകർന്ന് തൊഴിലാളി മരിച്ചു
ബെംഗളുരു: റായ്‌ചൂരിൽ സർക്കാർ സ്‌കൂൾ കെട്ടിടം പൊളിക്കുന്നതിനിടെ കെട്ടിടം തകർന്ന് തൊഴിലാളി മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. റായ്‌ചൂരിലെ ലിംഗസുഗുരുയിലെ ഗ്രാമത്തിലായിരുന്നു അപകടം നടന്നത്. തൊഴിലാളിയായ സംഗപ്പ ലെക്കിഹാലയാണ് മരിച്ചത്. പരിക്കേറ്റ തൊഴിലാളി വീരഭദ്രപ്പയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.