കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാക്കിയെന്ന് അരവിന്ദ് കേജരിവാള്‍ - Kejriwal

70 വർഷമായി തീർപ്പാക്കാതെ കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമാണെന്നും അരവിന്ദ് കേജരിവാള്‍

Kejriwal  Aam Aadmi Party  New Delhi  0 വർഷമായി തീർപ്പാക്കാതെ കിടക്കുന്ന ജോലികൾ  ന്യൂഡൽഹി  അരവിന്ദ് കേജരിവാൾ  ആം ആദ്‌മി പാർട്ടി  ഡൽഹി മുഖ്യമന്ത്രി  കേജരിവാൾ  മുതിർന്ന ജ്യേഷ്‌ഠനെപ്പോലെ കേജരിവാൾ  Delhi Chief Minister  AAP chief Arvind Kejriwal  Arvind Kejriwal  Kejriwal  Arvind Kejriwal about his ruling
അരവിന്ദ് കേജരിവാൾ

By

Published : Jan 22, 2020, 4:50 PM IST

ന്യൂഡൽഹി: ഒരു മുതിർന്ന ജ്യേഷ്‌ഠന്‍റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങളെ സേവിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ. ഈ കാലയളവിൽ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തതായും 70 വർഷമായി തീർപ്പാക്കാതെ കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമാണെന്നും കേജരിവാൾ പറഞ്ഞു. ബഡ്‌ലി നിയോജകമണ്ഡലത്തില്‍ റോഡ് ഷോക്കിടെയാണ് അദ്ദേഹം ഭരണനേട്ടങ്ങളെക്കുറിച്ച് സംസാരിച്ചത്.

ജനങ്ങൾക്ക് സൗജന്യമായി വെള്ളവും വൈദ്യുതിയും നൽകി. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും മുന്നേറ്റം നടത്തി. പക്ഷേ, 70 വർഷമായി പൂർത്തിയാക്കാതെ കിടക്കുന്ന ജോലികൾ ഈ അഞ്ച് വർഷം കൊണ്ട് ചെയ്യാൻ സാധിച്ചില്ല. അതിന് ഇനിയും സമയം വേണം. ഡൽഹിയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനും അവർക്ക് പരമാവധി നേട്ടം കൈവരിക്കാനും സഹായിച്ചതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു മുതിർന്ന ജ്യേഷ്‌ഠൻ കുടുംബക്കാരെ സംരക്ഷിക്കുന്നതുപോലെ, സഹോദരിയുടെ വിവാഹം നടത്തുന്നതു പോലെ, എല്ലാ ചിലവുകളും നോക്കുന്നതുപോലെ തന്‍റെ ചുമതലകൾ ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം വിശദമാക്കി. 70 അംഗങ്ങൾ അടങ്ങുന്ന ഡൽഹി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അടുത്ത മാസം എട്ടിനാണ് നടക്കുന്നത്. 11ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details