ബെംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3ന്‍റെ തയാറെടുപ്പുകൾ ആരംഭിച്ചതായി ഐഎസ്ആര്‍ഒ. 2021ന്‍റെ തുടക്കത്തിലായിരിക്കും ചന്ദ്രയാന്‍-3ന്‍റെ വിക്ഷേപണമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാൻ കെ.ശിവൻ പറഞ്ഞു. ചന്ദ്രയാന്‍-3ന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ചന്ദ്രയാന്‍-3ന് അനുമതി ലഭിച്ചിരുന്നതായി കെ.ശിവൻ നേരത്തെ അറിയിച്ചിരുന്നു.
ചന്ദ്രയാൻ-3; തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ഐഎസ്‌ആര്‍ഒ - കെ.ശിവൻ
ഗഗന്‍യാന്‍ മിഷന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാകുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാൻ കെ.ശിവൻ
അതേസമയം, ഗഗന്‍യാന്‍ മിഷന്‍ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചു. നാല് ബഹിരാകാശ യാത്രികരെ ഗഗന്‍യാന്‍ മിഷനായി തെരഞ്ഞെടുത്തതായും ഉടന്‍ തന്നെ അവര്‍ പരിശീലനത്തിനായി റഷ്യയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍ മിഷന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാകും. ഇന്ത്യ വികസിപ്പിച്ചെടുത്ത മൊഡ്യൂളിലാണ് ഇന്ത്യൻ ബഹിരാകാശയാത്രികർ യാത്ര പോവുക. റഷ്യയിൽ പരിശീലനം ലഭിച്ച ശേഷം, ബഹിരാകാശയാത്രികർക്ക് ഇന്ത്യയിൽ നിര്‍മിച്ച മൊഡ്യൂളില്‍ നിർദിഷ്ട പരിശീലനം നല്‍കുമെന്നും കെ.ശിവൻ പറഞ്ഞു.