മംഗളുരു:ലോകത്തിലെമ്പാടും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാനായി പല തരത്തിലുള്ള പദ്ധതികൾ ആരംഭിക്കുമ്പോൾ വ്യത്യസ്‌തമായ ആശയവുമായി രംഗത്ത് വന്നിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകനും കലാകാരനുമായ നിതിൻ വാസ്. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ മരത്തിന്‍റെ തടികൊണ്ട് ടൂത്ത് ബ്രഷും പേപ്പർ സ്ട്രോയും നിർമിച്ചാണ് നിതിൻ വാസ് രംഗത്തെത്തിയത്. മംഗളൂരുവിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനായ അദ്ദേഹം അസാമിലെ ഗോത്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻജിഒയുമായി സഹകരിച്ചാണ് ടൂത്ത് ബ്രഷും പേപ്പർ സ്ട്രോയും നിർമിക്കുന്നത്. തേക്ക് തടികൊണ്ടാണ് ടൂത്ത് ബ്രഷ് നിർമിക്കുന്നത്.
പേപ്പർ സ്ട്രോയും മരത്തിന്‍റെ ശിഖരം കൊണ്ട് ടൂത്ത് ബ്രഷും നിർമിച്ച് പരിസ്ഥിതി പ്രവർത്തകൻ - environmentalist
പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ മരത്തിന്‍റെ തടികൊണ്ട് കൊണ്ട് ടൂത്ത് ബ്രഷ് നിർമിച്ചാണ് നിതിൻ വാസ് രംഗത്തെത്തിയത്.
മരത്തിന്‍റെ ശിഖരം കൊണ്ട് ടൂത്ത് ബ്രഷും പേപ്പർ സ്ട്രോയും നിർമിച്ച് പരിസ്ഥിതി പ്രവർത്തകൻ നിതിൻ വാസ്
തടിയെ കൂടാതെ പരിസ്ഥിതി സൗഹൃദമായ നൈലോൺ മെറ്റീരിയലാണ് ബ്രഷിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് പരിസ്ഥിതിക്ക് ദോഷം വരുത്താതെ പരിസ്ഥിതിയിൽ അലിഞ്ഞ് ഇല്ലാതാകുമെന്നും പ്ലാസ്റ്റിക്ക് ബ്രഷിനോളം ഈടും ലഭിക്കുമെന്നും വാസ് പറയുന്നു. നൂതനമായ ഈ രീതിയിലൂടെ പ്ലാസ്റ്റിക്കിനെ പരിമിതമായ രീതിയിൽ ഒഴിവാക്കാമെന്നും പ്ലാസ്റ്റിക് വിപത്തിനെ നേരിടുന്നതിന് ശ്രദ്ധേയമായ നടപടികളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Jan 25, 2020, 9:36 AM IST