കേരളം

kerala

ETV Bharat / bharat

ഭീകരവാദികള്‍ക്ക് മാപ്പില്ല: ശക്തമായി തിരിച്ചടിക്കുമെന്ന് സിആര്‍പിഎഫ്

ഭീകരാക്രമണത്തിന് ശേഷം സിആര്‍പിഎഫിന്‍റെ ആദ്യ പ്രതികരണമാണിത്.

pulwama

By

Published : Feb 15, 2019, 5:43 PM IST

Updated : Feb 15, 2019, 8:11 PM IST

ആക്രമണത്തെ ഒരിക്കലും മറക്കുകയോ, പൊറുക്കുകയോ ഇല്ല പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടന്ന ഭീകര ആക്രമണത്തിലെ ഇരകളെ വണങ്ങുന്നു.ആക്രമണത്തിന് പ്രതികാരം ചെയ്യും. അർധസൈനിക പോലീസ് സംഘമായ സി.ആർ.പി.എഫ് ട്വിറ്ററിൽ കുറിച്ചു.

വീരമൃത്യു വരിച്ച ജവാൻമാർക്കായി സി.ആർ.പി.എഫ് പുറത്തുവിട്ട ഗ്രാഫിക്ക്സ്.

ആക്രമണത്തിന് ശേഷം സി.ആർ.പി.എഫ് നടത്തുന്ന ആദ്യ പ്രതികരണമാണിത്. ആക്രമണത്തെ നേരത്തെ കേന്ദ്ര സർക്കാർ തള്ളിപറഞ്ഞിരുന്നു. ഇതിന് കാരണക്കാരായിട്ടുള്ളവർക്ക് വലിയ വില നൽകേണ്ടി വരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
70 സൈനിക വാഹനങ്ങള്‍ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുന്നതിനിടെ ഇന്നലെയാണ് ആക്രമണമുണ്ടായത്. ഇതിലുണ്ടായ ഒരു സൈനിക ബസ്സിന് നേരെ 350 കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ കാർ ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ബസ് പൂർണ്ണമായും തകർന്നു. വാഹനവ്യൂഹത്തിൽ 2,500 സിആർപിഎഫ് ജവാൻമാരുണ്ടായിരുന്നു. തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു. ജയ്ഷെ മുഹമ്മദിന്‍റെ ചാവേറായ ആദിലാണ് അക്രമണത്തിന് പിന്നിൽ.
Last Updated : Feb 15, 2019, 8:11 PM IST

ABOUT THE AUTHOR

...view details