പിഴ ഈടാക്കില്ല, സിഗ്നൽ തരൂ പ്ലീസ്; വിക്രം ലാൻഡറിന് ട്വീറ്റുമായി നാഗ്പൂര്‍ പൊലീസ് - Nagpur Police to Vikram Lander
നാഗ്പൂര്‍ സിറ്റി പൊലീസിന്‍റെ ട്വീറ്റ് വൈറലാകുകയാണ്
ന്യൂഡൽഹി:വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഐഎസ്ആര്‍ഒ തുടരുകയാണ്. ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്നും ഇടിച്ചിറങ്ങിയപ്പോള്‍ ചരിഞ്ഞതാണെന്നും ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടയില്‍ നാഗ്പൂര്‍ സിറ്റി പൊലീസിന്‍റെ ട്വീറ്റ് വൈറലാകുകയാണ്.‘പ്രിയപ്പെട്ട വിക്രം, പ്രതികരിക്കൂ പ്ലീസ്... സിഗ്നലുകള്‍ തെറ്റിച്ചതിന് ഞങ്ങള്‍ പിഴ ഈടാക്കില്ല’ നാഗ്പൂര്‍ സിറ്റി പൊലീസ് കുറിച്ചു. അതേസമയം, ബെംഗളൂരു സിറ്റി പൊലീസിന്‍റെ അധികാര പരിധിയിലെ വിഷയമായതുകൊണ്ടാണ് വിക്രം നിങ്ങളോട് പ്രതികരിക്കാത്തതെന്ന് ചിലര്‍ കുറിച്ചു.