ന്യൂഡൽഹി: കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിയില്‍ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ.
അമിത് ഷായ്‌ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ: ആശ്ചര്യമെന്ന് ശശി തരൂർ
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിക്കുകയാണെന്നും അമിത് ഷാ ഇന്നലെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ആഭ്യന്തരമന്ത്രിക്ക് അസുഖം വന്നപ്പോൾ എയിംസിലേക്ക് പോകാതെ അയൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് എന്തിനാണെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം വരണമെങ്കിൽ, അധികാരമുള്ളവർ അതിനെ സംരക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ആശുപത്രിയിൽ പ്രവേശിച്ചതായി അമിത് ഷാ ഞായറാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തിയ ആളുകൾ ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.