സൂററ്റ്: ബോളിവുഡ് ചിത്രമായ പാഡ് മാൻ രാജ്യത്ത് തിരമാലകൾ സൃഷ്ടിക്കുന്നതിന് അഞ്ച് വർഷം മുമ്പ് 'പാഡ് ദാദി' എന്നറിയപ്പെടുന്ന മീന മേത്ത സൂറത്തിലെ നിരാലംബരായ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്തിരുന്നു. വിവിധ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഓരോ മാസവും 5,000 സാനിറ്ററി നാപ്കിനുകളാണ് ഇവർ നൽകികൊണ്ടിരുന്നത്. പാഡ് ദാദിയുടെ പ്രവർത്തനങ്ങളെ പറ്റി പ്രധാന മന്ത്രിയുടെ മൻകി ബാത്തിൽ അദ്ദേഹം പരാമർശിച്ചിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി #SheInspiresUs എന്ന ഹാഷ്ടാഗിലൂടെ മീന മേത്തയെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടിയിരുന്നു. ഭർത്താവ് അതുൽ മേത്തയ്‌ക്കൊപ്പം വിവിധ സർക്കാർ സ്കൂളുകളിലായി 4,00,000 മാജിക്കൽ കിറ്റുകളാണ് പെൺകുട്ടികൾക്ക് വിതരണം ചെയ്തത്.
സാനിറ്ററി നാപ്കിനുകൾ വിതരണം നടത്തി പാഡ് ദാദി
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി #SheInspiresUs എന്ന ഹാഷ്ടാഗിലൂടെ മീന മേത്തയെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടിയിരുന്നു.
സാനിറ്ററി നാപ്കിനുകൾ വിതരണം നടത്തി പാഡ് ദാദി
ചവറ്റു കൊട്ടയിൽ നിന്നും സാനിറ്ററി നാപ്ക്കിൻ എടുത്ത് കഴുകി വീണ്ടും ഉപയോഗിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടതാണ് താൻ ഇത്തരത്തിൽ നാപ്കിനുകൾ വിതരണം ചെയ്യാൻ കാരണമെന്ന് മീന മേത്ത പറഞ്ഞു.