കേരളം

kerala

By

Published : Mar 1, 2020, 8:50 PM IST

ETV Bharat / bharat

സിഎഎ പ്രതിഷേധം; ജിവാന്‍ഗഡില്‍ പ്രതിഷേധിച്ച സ്ത്രീകളെ ഒഴിപ്പിച്ചു

ജിവാൻഗഡിലും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലും പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം

anti-CAA protest  Women protesters  Citizenship (Amendment) Act Aligarh Muslim University  women protesters at Jiwangarh  സിഎഎ വിരുദ്ധ പ്രതിഷേധം  സ്ത്രീകളുടെ പ്രതിഷേധം  അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി
സിഎഎ പ്രതിഷേധം; ജിവാന്‍ഗാര്‍ഹില്‍ പ്രതിഷേധിച്ച സ്ത്രീകളെ ഒഴിപ്പിച്ചു

അലിഗഡ്: ജിവാന്‍ഗഡ് ബൈപ്പാസ് റോഡില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ ഒഴിപ്പിച്ചു. കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ഒഴിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസമായി പ്രതിഷേധം തുടരുകയായിരുന്നു.

റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ഇന്നലെ രാത്രി തന്നെ നീക്കം ചെയ്തു. ഇതോടെ ഇവിടുത്തെ ഗതാഗത കുരുക്ക് മാറ്റാന്‍ സാധിച്ചു. ജിവാൻഗഡിലും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലും പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. രാഷ്ട്രീയ-സമുദായ നേതാക്കളുടെ മധ്യസ്ഥതയില്‍ ആവശ്യങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്ന് പ്രതിഷേധക്കാർക്ക് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കി. അപ്പർ കോട്ട് പ്രദേശത്ത് കഴിഞ്ഞ ഞായറാഴ്ച നടന്ന അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു യുവാവിന് സാമ്പത്തിക സഹായം നൽകണമെന്ന പ്രതിഷേധക്കാരുടെ ആവശ്യങ്ങളിലൊന്ന് ഇതിനകം അംഗീകരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിംഗ് അറിയിച്ചു. അക്രമത്തിൽ വെടികൊണ്ട് പരിക്കേറ്റ താരിഖ് മുനവാറിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായം നൽകിയത്. ശരീരത്തിന്‍റെ അരയ്ക്ക് താഴെ തളർന്ന മുനവ്വറിന് ജവഹർ ലാൽ നെഹ്‌റു ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകും.

ABOUT THE AUTHOR

...view details