ന്യൂഡല്‍ഹി: സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് സ്ത്രീകള്‍ പുറത്തുവരുന്നില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ. പൊതുമേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്‍റെ നേതൃത്വത്തിലുള്ള സംഘ പരിവാര്‍ വനിതാ സംഘടനയുടെ സര്‍വേ നിരീക്ഷണങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. രാജ്യത്ത് കഴിവുള്ള സ്ത്രീകള്‍ ഉണ്ടെന്നും അവര്‍ പുറത്തേക്ക് വരാതിരിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും നിര്‍മല സീതരാമൻ പറഞ്ഞു.
സ്ത്രീകള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരണം :നിര്‍മല സീതാരാമൻ
രാജ്യത്ത് കഴിവുള്ള സ്ത്രീകള്‍ ഉണ്ട്. അവര്‍ പുറത്തേക്ക് വരാതിരിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും നിര്‍മല സീതരാമൻ
നിര്‍മല സീതാരാമൻ
നിലവിലുള്ള 24 പാര്‍ലമെന്‍ററി സ്റ്റാൻഡിങ് കമ്മറ്റിയില്‍ ഒന്നിന്‍റെ തലപ്പത്ത് പോലും വനിതകളില്ല എന്നതായിരുന്നു സര്‍വേയിലെ പ്രധാന കണ്ടെത്തല്‍.
ആര്‍എസ്എസ് പോഷക സംഘടനയായ ദൃഷ്ടിയുടെ നേതൃത്വത്തിലും രാജ്യത്തെ 465 ജില്ലകളില്‍ 18 വയസിന് മുകളിലുള്ള വനിതകള്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. എത്ര സ്ത്രീകള്‍ ആത്മീയത അഭ്യസിക്കുന്നുണ്ട് എന്നതായിരുന്നു സര്‍വേയിലെ പ്രധാന വിഷയം.