ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനമായും പാര്‍സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ടെന്ന് കോടതി പറഞ്ഞു. 2018 സെപ്റ്റംബര്‍ 28 മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചായിരുന്നു യുവതീപ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്.
യുവതീ പ്രവേശനം ശബരിമലയില്‍ മാത്രമല്ല മറ്റ് മത വിശ്വാസങ്ങളിലും ഉള്‍പ്പെടുന്നു; സുപ്രീം കോടതി - Women entry not limited to Sabarimala but also includes other faiths: SC
ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനമായും പാര്‍സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ടെന്ന് സുപ്രീം കോടതി.
മതപരമായ വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം, മതത്തിനു പുറത്തുള്ളയാളുടെ പൊതുതാൽപര്യ ഹർജി പരിഗണിക്കാമോ, കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടം 1965 ശബരിമലയ്ക്കു ബാധകമോ തുടങ്ങി ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്.ഇപ്പോൾ നൽകിയിട്ടുള്ളതും വിശാല ബെഞ്ചിനു തീരുമാനിക്കാവുന്നതുമായ ചോദ്യങ്ങളിൽ ഉത്തരങ്ങൾ ലഭിക്കുന്നതുവരെ ശബരിമല പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും മാറ്റിവയ്ക്കും. ഭരണഘടനാ ബെഞ്ചിലെ രഞ്ജൻ ഗൊഗോയ്, എ.എം.ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവർ തീരുമാനത്തോടു യോജിച്ചു. ഡി.വൈ.ചന്ദ്രചൂഡൂം റോഹിങ്ടണ്‍ നരിമാനും വിയോജിപ്പ് രേഖപ്പെടുത്തി.
വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു. വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട 56 ഹർജികളിലും അനുബന്ധ ഹർജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിനാണു വാദം പൂർത്തിയായത്.10 നും 15 നും വയസിനിടയിൽ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ സുപ്രീം കോടതി വിധിച്ചിരുന്നു. അഞ്ച് ജഡ്‌ജിമാരില്‍ ഒരാളായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിക്കുകയും വിധികര്‍ത്താക്കള്‍ അവരുടെ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് വിധിക്കുകയും ചെയ്‌തിരുന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ക്ക് ഇത് കാരണമായി.