ഒഡിഷയില്‍ രണ്ട് സ്ത്രീകൾ മുങ്ങിമരിച്ചു - women drown
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഒഡിഷയില്‍ മഴവെള്ളം നിറഞ്ഞ കുഴിയിൽ കുളിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ മുങ്ങിമരിച്ചു
ഭുവനേശ്വര്‍:ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയില്‍ മഴവെള്ളം നിറഞ്ഞ കുഴിയിൽ കുളിക്കുന്നതിനിടെ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകൾ മുങ്ങിമരിച്ചു. ജമുന ഹെംബ്രാം (55), സാൽജ് ഹെംബ്രാം (48) എന്നിവരാണ് മരിച്ചത്. മൊറാദാ പൊലീസ് സ്റ്റേഷൻ പരിധിയിലെ മകുന്ദ് ഗ്രാമത്തിലാണ് സംഭവം. നാട്ടുകാര്‍ സ്ത്രീകളെ രക്ഷപ്പെടുത്തി കുടശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ബരിപാഡയിലെ പിആർഎം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.