കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി വെസ്റ്റ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മയക്കുമരുന്നിന്‍റെ സ്വാധീനത്തില്‍ പ്രതിഷേധത്തിന്‍റെ മുഖമായി സ്ത്രീകളെ മാറ്റുകയാണെന്നാണ് ദിലീപ് ഘോഷിന്‍റെ പ്രസ്താവന.
സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബംഗാളിലെ ബിജെപി നേതാവ്
ദിവസം മുഴുവന്‍ അവര്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുകയാണ്. ഇതെന്തു തരം ബംഗാളാണെന്നായിരുന്നു ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ പ്രസ്താവന
അന്താരാഷ്ട്ര വനിതാ ദിനമായ ഞായറാഴ്ച സംസ്ഥാനത്തിന്‍റെ സാംസ്കാരിക പാരമ്പര്യങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. സ്ത്രീകൾ നമ്മുടെ സാംസ്കാരിക പൈതൃകം മറക്കുകയാണ്. ദിവസം മുഴുവന്‍ അവര്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുകയാണ്. ഇതെന്തു തരം ബംഗാളാണ്. സ്ത്രീകൾ ഈ രീതിയിൽ പെരുമാറിയാൽ സാധാരണക്കാർ അവരോട് എങ്ങനെ പെരുമാറും. അവര്‍ അക്രമത്തിന്‍റെ ഇരകളാകുമെന്നതാണ് ഇതിന്‍റെ അവസാനമെന്നും ദിലീപ് ഘോഷ് പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനക്കെതിരെ ബംഗാളിലെങ്ങും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ദിലീപ് ഘോഷ് മയക്കുമരുന്നിന്‍റെ സ്വാധീനത്തിലാണോയെന്നാണ് ആദ്യം കണ്ടെത്തേണ്ടത്. അക്രമാസക്തനും നിഷ്ഠൂരനുമായ ആളാണ് അയാള്‍. ബംഗാളിലെ ജനങ്ങള്‍ ഒന്നടങ്കം അയാളെ ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും മന്ത്രിയുമായ ഫിർഹാദ് ഹക്കീം പറഞ്ഞു. രബീന്ദ്ര ഭാരതി സർവകലാശാല സംഘടിപ്പിച്ച ബസന്തോത്സവ വേളയിലാണ് ദിലീപ് ഘോഷ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.