കേരളം

kerala

ETV Bharat / bharat

ജീന്‍സ് ധരിച്ചെത്തി; ചെന്നൈയില്‍ യുവതിയെ ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിച്ചില്ല - chennai jeans news

ചെന്നൈ കെ.കെ.നഗര്‍ ആര്‍ടിഒ ഓഫീസിലെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനാണ് സോഫ്‌റ്റ്‌വെയര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയെ പങ്കെടുപ്പിച്ചില്ലെന്ന പരാതി ഉയര്‍ന്നത്.

ജീന്‍സ് ധരിച്ചെത്തി; ചെന്നൈയില്‍ യുവതിയെ ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിച്ചില്ല

By

Published : Oct 23, 2019, 11:12 AM IST

ചെന്നൈ: ജീന്‍സും സ്ലീവ്‌ലെസ് ടോപും ധരിച്ചെത്തിയ യുവതിയെ ചെന്നൈയില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് പങ്കെടുപ്പിച്ചില്ലെന്ന് പരാതി. കെ.കെ.നഗര്‍ ആര്‍ടിഒ ഓഫീസിലെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനാണ് സോഫ്‌റ്റ്‌വെയര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയെ പങ്കെടുപ്പിച്ചില്ലെന്ന പരാതി ഉയര്‍ന്നത്. ഡ്രൈവിങ് ടെസ്റ്റിന് ഒരു പ്രത്യേക ഡ്രസ് കോഡ് ഇല്ലെങ്കിലും മാന്യമായ വസ്‌ത്രം ധരിച്ചെത്താന്‍ സ്‌ത്രീ-പുരുഷഭേദമന്യേ എല്ലാവരോടും ആവശ്യപ്പെടാറുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു. ഇതുപോലെയുള്ള സാഹചര്യങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ലൈസന്‍സ് അനുവദിക്കുന്ന ഓഫീസ് ഒരു സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ മാന്യമായ വസ്‌ത്രം ധരിച്ച് വരാന്‍ ആവശ്യപ്പെട്ടതില്‍ അനൗചിത്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details