ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസിന് മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 50കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഭൂമി തർക്ക കേസിൽ പൊലീസ് നിഷ്‌ക്രിയത്വം ആരോപിച്ചാണ് അമേഠി സ്വദേശിയായ സഫിയ മകളുമൊത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പിൽ തീകൊളുത്തിയത്. ജൂലൈ 17നായിരുന്നു സംഭവം. എന്നാൽ ചൊവ്വാഴ്ച രാത്രി 11.45ഓടെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ സഫിയ മരിച്ചു. മകൾ ചികിത്സയിൽ തുടരുകയാണെന്നും എസ്‌പിഎം സിവിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
യുപിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പിൽ ആത്മഹത്യ ശ്രമം; സ്ത്രീ മരിച്ചു - Virendra Chaudhary
സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ലഖ്‌നൗ പൊലീസ് കമ്മിഷണർ
Attack
സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ലഖ്‌നൗ പൊലീസ് കമ്മിഷണർ സുജീത് പാണ്ഡെ പറഞ്ഞിരുന്നു. സംഭവത്തിൽ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീകൾ യുപി കോൺഗ്രസ് ഓഫീസിൽ ചെന്ന് അനൂപ് പട്ടേലിനെ കണ്ടുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം പാർട്ടി നേതാക്കളെ കേസിൽ ഉൾപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.