യുപിയിൽ വനിതാ പൊലീസ് സബ് ഇൻസ്പെക്ടർ തൂങ്ങിമരിച്ചു - ഉത്തർപ്രദേശിൽ വനിതാ പൊലീസ് സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു
ഷംലി സ്വദേശിയായ കുമാരി അർസു പവാറിനെ (30) ആണ് വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ലക്‌നൗ: ഉത്തർപ്രദേശിൽ വനിതാ പൊലീസ് സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു. ഷംലി സ്വദേശിയായ കുമാരി അർസു പവാറിനെ (30) ആണ് വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2015 ലാണ് മരിച്ച പവാർ പൊലീസിൽ ചേർന്നത്. അനൂപ് നഗറിലെ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടുടമസ്ഥൻ പവാർ താമസിച്ചിരുന്ന വാടകമുറിയുടെ വാതിൽ തട്ടിയിട്ടും തുറക്കാതെ ആയപ്പോൾ ഉടമസ്ഥൻ പൊലീസിനെ അറിയിക്കുകയായിരുന്നു. തുർന്ന് പൊലീസ് സ്ഥലത്തെത്തി മുറി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിട്ടുണ്ട്.