കേരളം

kerala

ETV Bharat / bharat

ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ സമയോചിതമായി ഇടപെട്ടു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന പുരി- സംബല്‍പൂര്‍ ഇന്‍റര്‍സിറ്റി എക്സ്‌പ്രസിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി വീഴാൻ പോയ യുവതിയെ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ രക്ഷപ്പെടുത്തി

Woman slips in Railway station  RPF man saves life  Bhubaneswar  Odisha  ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ സമയോചിതമായി ഇടപെട്ടു: യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  ഭുവനേശ്വര്‍
ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ സമയോചിതമായി ഇടപെട്ടു: യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By

Published : Feb 15, 2020, 11:22 PM IST

ഭുവനേശ്വര്‍:ഓടുന്ന ട്രെയിനിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി പാളത്തിലേക്ക് വീഴാൻ പോയ യുവതിയെ 'ജീവിതത്തിലേക്ക് തള്ളിയിട്ട്' ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍. ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന പുരി- സംബല്‍പൂര്‍ ഇന്‍റര്‍സിറ്റി എക്സ്‌പ്രസിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി വീഴാൻ പോയ ആര്‍.ഡി വുമണ്‍സ് കോളജ് അധ്യാപിക നിബേധിതയാണ് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ സുബ്രത് കുമാര്‍ മഹാറാണ രക്ഷിച്ചത്. ഉദ്യോഗസ്ഥന്‍റെ സമയോചിത ഇടപെടല്‍കാരണമാണ് യുവതി രക്ഷപ്പെട്ടത്. യുവതി വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട ആര്‍.പി.എഫ് ഉദ്യോഗസ്ഥൻ ഇവരെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് ഇടുകയായിരുന്നു. വലിയ അപകടമാണ് ഇതോടെ ഒഴിവായത്. തന്‍റെ പ്രവൃത്തി കാരണം ഒരാളുടെ ജീവൻ രക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ സുബ്രത് കുമാര്‍ മഹാറാണ പറഞ്ഞു.

ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ സമയോചിതമായി ഇടപെട്ടു: യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ABOUT THE AUTHOR

...view details