ഡൽഹി: മരുമകന്‍റെ വിവാഹാഘോഷത്തിനിടെ ഡിജെയിൽ അവതരിപ്പിച്ച സംഗീതത്തെചൊല്ലി ഭർത്താവും രണ്ട് സുഹൃത്തുക്കളും തമ്മിലുണ്ടായ വഴക്കിനിടെ സ്ത്രീ വെടിയേറ്റു മരിച്ചു. സുനിതയാണ് വെടിയേറ്റു മരിച്ചത്.
വിവാഹ പാർട്ടിക്കിടെ സംഗീതത്തിന്‍റെ പേരിൽ വഴക്ക്: സ്ത്രീ വെടിയേറ്റു മരിച്ചു - സ്ത്രീ വെടിയേറ്റു മരിച്ചു
പ്രതികളിരുവരും മുമ്പ് മോഷണകേസിലും തട്ടിപ്പുകേസിലുമുൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
പ്രതീകാത്മക ചിത്രം
വഴക്കിനിടയിൽ ഭർത്താവ് സാജന്‍റെ സുഹൃത്തുക്കളിലൊരാൾ സാജന്‍റെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഭർത്താവിന് വെടിയേൽക്കുന്നത് തടയാൻ ശ്രമിക്കവെയാണ് സുനിതക്ക് വെടിയേറ്റത്. വെടിയേറ്റ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.