തെരുവുനായയെ രക്ഷിക്കാന്‍ യുവതി കിണറ്റില്‍ - മംഗളൂരു
ശരീരത്തില്‍ കയര്‍കെട്ടി കിണറ്റിലേക്കിറങ്ങി നായയെ രക്ഷിക്കുന്ന വീഡിയോ സംഭവസ്ഥലത്തുണ്ടായ യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.
തെരുവുനായയെ രക്ഷിക്കാന്‍ 30 അടി താഴ്ചയുള്ള കിണറ്റിലേക്കിറങ്ങി ധീര വനിത
ബെംഗളൂരു:മംഗളൂരുവില്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണ തെരുവുനായയെ രക്ഷിച്ച സ്ത്രീയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ശരീരത്തില്‍ കയര്‍കെട്ടി കിണറ്റിലേക്കിറങ്ങി നായയെ രക്ഷിക്കുന്ന വീഡിയോ സംഭവസ്ഥലത്തുണ്ടായ യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. കിണറ്റിലേക്ക് ഇറങ്ങിയ ശേഷം മറ്റൊരു കയര്‍ ഉപയോഗിച്ച് നായയുടെ ശരീരത്തിലും കെട്ടി. കിണറിന് ചുറ്റും നിന്നവര്‍ ആദ്യം നായയെയും പിന്നീട് സ്ത്രീയെയും രക്ഷിച്ചു.