കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ മതിൽ ഇടിഞ്ഞ് വീണ് അമ്മയും രണ്ട് കുട്ടികളും മരിച്ചു - ഗുജറാത്ത്

അപകടത്തിൽ മരിച്ചവർ രാജസ്ഥാൻ സ്വദേശികളാണ്

hree dead after wall collapse in Gujrat wall collapse in Banaskantha woman and her son die in wall collapse in Gujrat ഗാന്ധീനഗർ ഗുജറാത്ത് മതിൽ ഇടിഞ്ഞ് വീണ്
ഗുജറാത്തിൽ മതിൽ ഇടിഞ്ഞ് വീണ് അമ്മയും കുഞ്ഞും മരിച്ചു

By

Published : Sep 7, 2020, 7:56 PM IST

ഗാന്ധിനഗർ:ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ മതിൽ ഇടിഞ്ഞ് വീണ് അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.

സെജൽപുര ഗ്രാമത്തിലാണ് തകർന്ന വീടിന്‍റെ മതിൽ ഇടിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവർ രാജസ്ഥാൻ സ്വദേശികളാണ്. സീതബെൻ വസയ്യ (38), മകൻ രാജു (3), രാഹുൽ വസയ്യ (5) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേർ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പരിസരത്തെ ഒരു പുതിയ വീടിന്‍റെ നിർമ്മാണത്തിനായി കുഴിയെടുക്കൽ ജോലികൾ ചെയ്യുന്നതിനിടയിലാണ് തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മേൽ മതിൽ ഇടിഞ്ഞുവീണതെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details