ഡല്‍ഹിയില്‍ സകേത് കോടതി മജിസ്റ്റ്‌ട്രേറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു - Woman magistrate at Saket court tests positive for COVID-19
കോടതി മുറിയും പരിസരവും അണുവിമുക്തമാക്കാന്‍ നടപടി ആരംഭിച്ചു.
![ഡല്‍ഹിയില്‍ സകേത് കോടതി മജിസ്റ്റ്‌ട്രേറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു ഡല്‍ഹിയില്‍ സകേത് കോടതി മജിസ്റ്റ്‌ട്രേറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു ഡല്‍ഹി സകേത് കോടതി കൊവിഡ് 19 Woman magistrate at Saket court tests positive for COVID-19 COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7560382-44-7560382-1591793580207.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി സകേത് കോടതിയിലെ മജിസ്റ്റ്‌ട്രേറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജസ്റ്റിസ് പൂനം എ. ബാംബക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മൂന്ന് വരെ ഇവര്‍ കോടതിയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. കോടതി മുറിയും പരിസരവും അണുവിമുക്തമാക്കാന്‍ നടപടി ആരംഭിച്ചു. ജൂണ്‍ മൂന്നിന് കോടതിയില്‍ വന്ന അഭിഭാഷകരോടും ജീവനക്കാരോടും 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 31,309 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11,861 പേര്‍ക്ക് രോഗം ഭേദമായി. 905 കൊവിഡ് മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു.