അമരാവതി:ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കാഞ്ചിക്കാചെർള മണ്ഡലത്തിലെ കീസര ഗ്രാമത്തിലെ ദേശീയപാതയിലുണ്ടായ റോഡപകടത്തിൽ സ്ത്രീ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറ് ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ദേശീയപാതയിൽ കാർ ലോറിയിൽ ഇടിച്ച് അപകടം, സ്ത്രീ മരിച്ചു - അമരാവതി
മദ്യപിച്ച് അമിത വേഗതയിൽ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
അപകടസമയത്ത് കാറിൽ നാല് പേർ ഉണ്ടായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ശ്രീഹരി ബാബു പറഞ്ഞു. അപകടത്തെത്തുടർന്ന് പൊലീസ് ഇവരെ നന്ദിഗാമ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് സ്ത്രീ മരിച്ചത്. പിന്നീട് പരിക്കേറ്റ മൂന്നുപേരെയും ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഹൈദരാബാദിൽ നിന്ന് വിജയവാഡയിലേക്ക് പോകുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. കാർ ഉടമയും സുഹൃത്തും ഹൈദരാബാദിൽ നിന്ന് യാത്ര ആരംഭിക്കുകയും, വിജയവാഡയിലേക്കുള്ള യാത്രാമധ്യേ രണ്ട് പേർ കാറിൽ കയറുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മദ്യപിച്ച് അമിത വേഗതയിൽ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.